പുണ്യസന്നിധിയിലേക്ക് സ്വാഗതം
കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ സ്ഥിതി ചെയ്യുന്ന ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം കേരളത്തിലെ അതിപ്രസിദ്ധമായ ഒരു പുണ്യസങ്കേതമാണ്. ഐശ്വര്യത്തിന്റെയും പോഷണത്തിന്റെയും ദേവിയായ അന്നപൂർണ്ണേശ്വരിയും ശ്രീ കൃഷ്ണനും ഇവിടെ ഒരേ പ്രാധാന്യത്തോടെ കുടികൊള്ളുന്നു
ശ്രീ അന്നപൂർണ്ണേശ്വരി ദേവി

ശ്രീ പാർവതിയുടെ ഒരു മൂർത്തിഭേദം. സർവ സമൃദ്ധിയുടെയും ഭഗവതി. ആദിപരാശക്തിയുടെ ആഹാരം നൽകുന്ന മാതൃഭാവം.കാശിയിൽ നിന്നും സ്വർണ്ണക്കപ്പലിൽ മലബാറിന്റെ പുണ്യഭൂമിയിലേക്ക് എഴുന്നള്ളിയ പ്രപഞ്ചമാതാവ്. ഒരു കയ്യിൽ അമൃതപാത്രവും മറുകയ്യിൽ തവിയുമേന്തി, ഭക്തരുടെ ആത്മീയവും ഭൗതികവുമായ വിശപ്പകറ്റുന്ന കരുണാമയിയായ അമ്മയാണ് ചെറുകുന്നിലമ്മ. അമ്മയുടെ തിരുനടയിൽ പ്രാർത്ഥിക്കുന്നവർക്ക് ജീവിതത്തിൽ ഒരിക്കലും അന്നത്തിന് മുട്ടുണ്ടാകില്ലെന്നാണ് വിശ്വാസം.
പ്രധാന വഴിപാടുകൾ :
ഭഗവതി സേവ , അന്നദാനം, രക്തപുഷ്പാഞ്ജലി , കുങ്കുമാർച്ചന , പാത്രപായസം,നെയ്യാമൃത് ,ശർക്കര പായസം, അരച്ചുകലക്കി, വിദ്യാരംഭം
പ്രധാന വിശേഷങ്ങൾ :
നവരാത്രി ഉത്സവം ,വിഷുവിളക്ക് ഉത്സവം , ഏകാദശി , മിഥുന മാസത്തിലെ അവിട്ടം (ദേവിയുടെ പിറന്നാൾ) , പ്രതിഷ്ഠാദിനം ( കുംഭമാസത്തിലെ പൂയം നക്ഷത്രം ), ചൊവ്വാ വിളക്ക് (കുംഭ മാസം) , മീന ഭരണി , വൃശ്ചിക മാസത്തിലെ തൃക്കാർത്തിക
ശ്രീകൃഷ്ണ ഭഗവാൻ

പരശുരാമനാൽ പ്രതിഷ്ഠിതമായ ഈ പുണ്യസങ്കേതത്തിലെ ആദിമൂർത്തിയാണ് ശ്രീകൃഷ്ണ ഭഗവാൻ. വാസ്തുശാസ്ത്രപരമായി അന്നപൂർണ്ണേശ്വരി ദേവിയോട് ഒപ്പത്തിനൊപ്പം തുല്യപ്രാധാന്യത്തോടെ ഭഗവാനും ഇവിടെ കുടികൊള്ളുന്നു.ഐതിഹ്യങ്ങൾ പ്രകാരം ഈ ക്ഷേത്രം ആദ്യം ഒരു ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. ഏകദേശം 1,500 വർഷത്തിലധികം പഴക്കം ഈ പ്രതിഷ്ഠയ്ക്കുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പിന്നീട് കാശിയിൽ നിന്നും കടൽ മാർഗ്ഗം ഇവിടെയെത്തിയ അന്നപൂർണ്ണേശ്വരി ദേവി ഈ സ്ഥലത്തിന്റെ പരിശുദ്ധിയിൽ ആകൃഷ്ടയായി ശ്രീകൃഷ്ണന്റെ വടക്കുഭാഗത്തായി കുടികൊണ്ടു എന്നാണ് വിശ്വാസം. ഭക്തരുടെ ദുഃഖങ്ങൾ അകറ്റി, ശാന്തിയും സമാധാനവും ഐശ്വര്യവും ചൊരിയുന്ന കരുണാമയനായ കാർവർണ്ണൻ.
പ്രധാന വഴിപാടുകൾ :
വൈഷ്ണവ പൂജ, പാൽപ്പായസം , കളഭാചാർത്ത്, ഭാഗ്യസൂക്ത പുഷ്പാഞ്ജലി , മാംഗല്യസൂക്ത പുഷ്പാഞ്ജലി,
പ്രധാന വിശേഷങ്ങൾ :
ശ്രീകൃഷ്ണ ജയന്തി ( അഷ്ടമിരോഹിണി ) , ഏകാദശി ( ഗുരുവായൂർ ഏകാദശി , വൈകുണ്ഠ ഏകാദശി ) , വിഷു , കുചേല ദിനം , ഗോവർദ്ധന പൂജ , എല്ലാ മാസത്തിലും വരുന്ന രണ്ട് ഏകാദശികളും ( ശുക്ലപക്ഷം , കൃഷ്ണപക്ഷം )
◇ രാമായണ മാസം ( കർക്കടകം - ജൂലൈ/ഓഗസ്റ്റ് ) : ക്ഷേത്രത്തിൽ രാമായണ പാരായണം നടക്കും
◇ നിറ ( ചിങ്ങ മാസം ) : കൊയ്തെടുത്ത പുതിയ നെൽക്കതിരുകൾ ഭഗവാന്റെയും ഭഗവതിയുടെയും സന്നിധിയിൽ സമർപ്പിച്ച് പൂജിക്കുന്ന ചടങ്ങാണിത് (നിറ)
◇ പുത്തരി ( ചിങ്ങ മാസം ) :
◇ മണ്ഡല കാലം (വൃശ്ചികം 1 മുതൽ ധനു 11 വരെ - നവംബർ/ഡിസംബർ) :
◇ സപ്താഹം : ക്ഷേത്രത്തിൽ ഏഴ് ദിവസ നീണ്ടുനിൽക്കുന്ന ഭാഗവത പാരായണവും പ്രഭാഷണങ്ങളും നടക്കാറുണ്ട്
അന്നദാനം , നിറമാല , വാഹന പൂജ , കറുക ഹോമം , മൃത്യുഞ്ജയ ഹോമം , വിവാഹം , അതിമധുര പായസം , ഉപ്പിലിട്ടത് , ദീപസ്തംഭം , ജന്മനക്ഷത്ര പൂജ


🔔 Temple Notice Pooja and Darshan timings may vary during festivals and special occasions.
ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന് 1,500 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ, കാശിയിൽ നിന്നുള്ള അന്നപൂർണ്ണേശ്വരി ദേവിയുടെ വരവ്, ശ്രീകൃഷ്ണ സന്നിധിയുമായുള്ള ബന്ധം, ക്ഷേത്രനിർമ്മാണം, ചിറക്കൽ രാജവംശവുമായുള്ള ബന്ധം എന്നിവ ഈ ചരിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ്.
ക്ഷേത്രത്തിൽ വർഷംതോറും ആചരിക്കുന്ന പ്രധാന ഉത്സവങ്ങളും വിശേഷ ദിനങ്ങളും
ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏഴ് ദിവസത്തെ ഉത്സവം. മേട സംക്രമത്തിൽ ആരംഭിച്ച്, വിശേഷാൽ പൂജകൾ, എഴുന്നള്ളിപ്പ്, തിടമ്പുനൃത്തം, കാഴ്ചവരവ്, വെടിക്കെട്ട് എന്നിവയോടെ ആഘോഷിക്കുന്നു.
1994-ൽ കുംഭമാസം പൂയം നക്ഷത്രത്തിൽ നടന്ന പുനഃപ്രതിഷ്ഠയുടെ വാർഷിക സ്മരണ. വിശേഷാൽ പൂജകൾ, അഭിഷേകം, അന്നദാനം എന്നിവയോടെ ആചരിക്കുന്നു.
ഒൻപത് ദിവസത്തെ ദേവീ ആരാധനയും ഭജനകളും സാംസ്കാരിക പരിപാടികളും. വിജയദശമി നാളിൽ കുട്ടികളെ അക്ഷരാഭ്യാസത്തിലേക്ക് കൈപിടിച്ച് നടത്തുന്ന വിദ്യാരംഭം നടക്കുന്നു.
ശ്രീകൃഷ്ണ ഭഗവാന്റെ തിരുനാൾ ദിനം. ദേവിക്കൊപ്പം ഇവിടെ ആരാധിക്കപ്പെടുന്ന ഭഗവാന് വിശേഷാൽ പൂജകളും ഭജനകളും അർപ്പിക്കുന്നു.
Nearest railway station: Kannapuram, about 3 km. Kannur main station is about 17 km / 25 minutes by road.
Nearest airport: Kannur International Airport, about 22 km away.
Well connected by road from Kannur town and Taliparamba. Auto and taxi services available from Kannur.
Not allowed: Shirts, t-shirts, shorts, lungis and caps are not permitted inside the temple.
For women: Churidar is allowed for regular darshan.
For Neyyamrith Vazhipad: A saree is compulsory for women taking part in this particular vazhipad.